Cinema

ഒരുപാട് നാളത്തെ സ്വപ്നം യാഥാർഥ്യമാകുന്നു: സന്തോഷ വാർത്തയുമായി അനു സിത്താര

Cinema

യുഎഇയിൽ പുതിയ കലാവിദ്യാലയം ആരംഭിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടി അനുസിത്താര. ‘കമലദളം’ എന്നാണ് വിദ്യാലയത്തിന്റെ പേര്. ഒരുപാട് നാളത്തെ സ്വപ്നം സഫലമാക്കിയതിന്റെ സന്തോഷം താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.

‘ഒരുപാട് നാളത്തെ വലിയ സ്വപ്നം യാഥാർത്ഥ്യമാകുന്നു. നിങ്ങൾ തന്ന സ്നേഹം, പിന്തുണ അതു മാത്രമാണ് കയ്യിലുള്ളത്. കൂടെ വേണം ഈ യാത്രയിലും തുടർന്നും.’– അനു സിത്താരയുടെ വാക്കുകൾ. കമലദളം യുഎഇയിൽ ആരംഭിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അനു സിത്താര കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button