സുരക്ഷയിൽ ഞെട്ടിച്ച് ടാറ്റ, രണ്ട് ടാറ്റ സിയാറ കാറുകൾ നേർക്കുനേർ കൂട്ടിയിടിപ്പിച്ച് ക്രാഷ് ടെസ്റ്റ്

കൊച്ചി: ടാറ്റാ മോട്ടോഴ്സിന്റെ പേരുകേട്ട ടാറ്റാ സിയറ പ്രീമിയം മിഡ് എസ്യുവിയായി വിപണിയിലെത്തുന്നു. 11.49 ലക്ഷം രൂപയാണ് പ്രാംരംഭ എക്സ് ഷോറൂം വില. ഡിസംബര്‍ 16ന് ബുക്കിംഗ് ആരംഭിക്കും. സുരക്ഷയുടെ കാര്യത്തിൽ കിടിലനാണ് സിയറ എന്നു കന്പനി പറയുന്നു. ടാറ്റ നെക്സോൺ, പഞ്ച് തുടങ്ങിയവയിൽ ഇഴ ചേർത്ത സുരക്ഷ സിയറയിൽ എത്തുന്പോൾ പുതിയ തലത്തിൽ ഉറപ്പാക്കുകയാണ് ടാറ്റ. അതിനായി പുതിയ രണ്ടു സിയറ എസ്യുവികൾ തമ്മിൽ കൂട്ടിയിടിപ്പിച്ച് പരീക്ഷണം നടത്തിയതിന്റെ വീഡിയോ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് ടാറ്റ. മറ്റു വസ്തുക്കളിൽ ഇടിപ്പിച്ചു പരീക്ഷണങ്ങൾ നടത്താറുണ്ടെങ്കിലും രണ്ടു വാഹനങ്ങൾ തമ്മിൽ ഇടിപ്പിച്ചു സുരക്ഷാപരിശോധന ആദ്യമാണെന്നു ടാറ്റ പറയുന്നു.
ഡിസൈനിലും പ്രവര്‍ത്തനക്ഷമതയിലും മികവും പുതുമയും ഉറപ്പാക്കിയാണ് ടാറ്റാ സിയറയുടെ രണ്ടാം വരവ്. 1.5 ഹൈപീരിയന്‍ ടിജിഡിഐ പവര്‍ഫുള്‍ 4-സിലിണ്ടര്‍, 160 പിഎസ് പവര്‍, 255 എന്‍എം ടോര്‍ക്ക്, ഹൈപ്പര്‍ക്വയറ്റ് റൈഡ്, വേരിയബിള്‍ ജിയോമെട്രി ടര്‍ബോ ചാര്‍ജര്‍ പോലുള്ള അഡ്വാന്‍സ്ഡ് ഹൈപ്പര്‍ടെക് സാങ്കേതിക വിദ്യകള്‍ എന്നിവ പുതിയ മോഡലിന്റെ സവിശേഷതയാണ്.
ഉയര്‍ന്ന നിലവാരത്തിലുള്ള സുഖസൗകര്യങ്ങള്‍, മികച്ച സാങ്കേതികവിദ്യ, സുരക്ഷ എന്നിവ പുതിയ മോഡലില്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് ടാറ്റാ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ ശൈലേഷ് ചന്ദ്ര പറഞ്ഞു. പ്രചോദനമാകുന്ന പുതുമകളും ആകർഷക രൂപകല്പനയും ഉള്‍പ്പെടെ പ്രീമിയം അനുഭവമാണ് ടാറ്റാ സിയറ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 15 മുതല്‍ വാഹനത്തിന്റെ വിതരണം തുടങ്ങും.



