KERALA

നെടുമ്പാശേരി വിമാനത്താവളം വഴി പക്ഷിക്കടത്ത്; തായ്‌ലൻഡിൽ നിന്നെത്തിയ കുടുംബം പിടിയിൽ

Dec 04 2025

കൊച്ചി: സംസ്ഥാനത്ത് പക്ഷിക്കടത്ത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് 11 അപൂര്‍വയിനം പക്ഷികളെ കസ്റ്റംസ് പിടികൂടിയത്. തായ്‌ലന്‍ഡില്‍ നിന്നാണ് ഇവയെ കൊച്ചിയിലേക്ക് കടത്തിയത്.

ക്വലാലംപുരില്‍ നിന്ന് എത്തിയ യാത്രക്കാരായ കുടുംബത്തെ എക്‌സിറ്റ് പോയിന്‍റില്‍ വച്ചു പിടികൂടുകയായിരുന്നു. ചെക്കിന്‍ ബാഗേജില്‍ ഒളിപ്പിച്ചിരുന്ന പക്ഷികളെ വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെ പട്ടികയില്‍ പെടുന്നതാണ്.

കസ്റ്റംസ് കസ്റ്റഡിയിലെടുത്ത കുടുംബത്തെയും പക്ഷികളെയും പിന്നീട് വനം വകുപ്പിന് കൈമാറി. വനം വകുപ്പ് ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. പക്ഷികളെ എത്തിച്ചത് കച്ചവട ലക്ഷ്യത്തോടെയാണോയെന്നും അന്വേഷിക്കുന്നുണ്ട്.

Related Articles

Back to top button