FLASHINDIA

വിജയ്‌യെയും പിതാവിനെയും കണ്ട് കോൺഗ്രസ് നേതാക്കൾ, 4 മണിക്കൂറോളം ചർച്ച; തിരഞ്ഞെടുപ്പിനു മുൻപ് സഖ്യം ?

Dec 06 2025

ചെന്നൈ∙ കോൺഗ്രസ് നേതാവും ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് അധ്യക്ഷനുമായ പ്രവീൺ ചക്രവർത്തി ടിവികെ നേതാവ് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി. വിജയ്‌യുടെ ചെന്നൈ പട്ടിണമ്പാക്കത്തെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള പ്രവീൺ ചക്രവർത്തി വിജയ്‌യെ കണ്ടത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം രൂപീകരിക്കാനുള്ള സാധ്യത തേടിയാണെന്ന റിപ്പോർട്ടും പുറത്തുവന്നു.

ഇതിനിടെ, തിരുച്ചിറപ്പള്ളിയിൽ കോൺഗ്രസ് വക്താവും മുതിർന്ന നേതാവുമായ തിരുച്ചി വേലുസാമിയുമായി വിജ‌യ്‌യുടെ പിതാവ് എസ്.എ.ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തി. സ്വകാര്യ ചടങ്ങിനു ശേഷം ഒരേ കാറിൽ തിരുവാരൂരിലേക്ക് പുറപ്പെട്ട ഇരുവരും 4 മണിക്കൂറോളം ചർച്ച നടത്തിയെന്ന വിവരങ്ങളും പുറത്തു വന്നു. എന്നാൽ, ഇക്കാര്യങ്ങളെക്കുറിച്ച് ഡിഎംകെ പ്രതികരിച്ചിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച് കോൺഗ്രസ് സമിതി കഴിഞ്ഞ ദിവസം ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനുമായി ചർച്ച നടത്തിയിരുന്നു.

Related Articles

Back to top button