AUTOINDIALife Style
ഏഴ് സീറ്റ് ഇലക്ട്രിക് എസ്യുവി എക്സ്ഇവി 9എസ് വിപണിയില്‍, വില 19.95 ലക്ഷം മുതൽ

എക്സ്ഇവി 9എസ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി മഹീന്ദ്ര. എക്സ്യുവി 400, ബിഇ6, എക്സ്ഇവി 9ഇ എന്നിവക്കു ശേഷം മഹീന്ദ്ര പുറത്തിറക്കുന്ന നാലാമത്തെ ഇലക്ട്രിക്ക് എസ്യുവിയാണിത്. തുടക്കകാല ഓഫറില്‍ 19.95 ലക്ഷം രൂപക്ക്(എക്സ് ഷോറൂം) ഈ 3 നിര എസ്യുവി ലഭിക്കും. മാസ് മാര്‍ക്കറ്റിലേക്കെത്തുന്ന ആദ്യത്തെ 7 സീറ്റര്‍ ഇലക്ട്രിക്ക് എസ്യുവിയായ എക്സ്ഇവി 9എസിന് ഇന്‍ഗ്ലോ പ്ലാറ്റ്ഫോമില്‍ തന്നെ പുറത്തിറങ്ങുന്ന എക്സ്ഇവി 9ഇയേക്കാള്‍ 1.95 ലക്ഷം രൂപ കുറവാണ്.
മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ വഴി ഡിസംബര്‍ അഞ്ച് മുതല്‍ ഈ മോഡലിന്റെ ടെസ്റ്റ് ഡ്രൈവ് നടത്താനാവും. വരുന്ന ജനുവരി 14 മുതലാണ് എക്സ്ഇവി 9എസിന്റെ ബുക്കിങ് ആരംഭിക്കുക. വാഹനങ്ങളുടെ വിതരണം ജനുവരി 23 മുതല്‍ ആരംഭിക്കും.



