
കൊച്ചി: ഇന്ത്യയിൽ അഞ്ചു ലക്ഷം യൂണിറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട് സ്കോഡ ഓട്ടോ ഇന്ത്യ. ഇന്ത്യയിൽ 25-ാം വാർഷികത്തിലെത്തി നിൽക്കുന്ന കമ്പനി, നവംബറിൽ മാത്രം 5,491 യൂണിറ്റുകൾ വിറ്റു.
കഴിഞ്ഞ വർഷത്തേക്കാൾ 90 ശതമാനം വാർഷിക വളർച്ചയാണു രേഖപ്പെടുത്തിയിരിക്കുന്നത്. 180 നഗരങ്ങളിലായി 320-ലധികം കസ്റ്റമർ ടച്ച്പോയിന്റുകൾ വിപുലീകരിക്കാൻ ഒരുങ്ങുകയാണ് സ്കോഡ.
കൂടാതെ, വിപുലമായ പ്രോഡക്ട് പോർട്ട്ഫോളിയോ, ഉപഭോക്തൃ കേന്ദ്രീകൃത ഓഫറുകൾ, പാക്കേജുകൾ തുടങ്ങിയവയും അവതരിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.



