ടൊയോട്ടയുടെ ആഡംബര ബ്രാന്‍ഡായ ലെക്‌സസ് അവരുടെ ആര്‍എക്‌സ് 350എച്ച് ലൈനപ്പിലേക്ക് പുതിയ എക്‌സ്‌ക്വിസിറ്റ് ഗ്രേഡ് അവതരിപ്പിച്ചു. 89.99 ലക്ഷം രൂപ മുതല്‍ എക്‌സ് ഷോറൂം വിലയുള്ള ഈ വകഭേദങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഈ വിഭാഗത്തില്‍ കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കാന്‍ സഹായിക്കും. ഹൈബ്രിഡ് സാങ്കേതികവിദ്യ, പുതുമയുള്ള ഡിസൈന്‍, യാത്രാസുഖം, കൂടുതല്‍ വലിയ സീറ്റുകള്‍, മികച്ച ഫീച്ചറുകള്‍ എന്നിവയെല്ലാം ലക്‌സസിന്റെ പുതിയ ആര്‍എക്‌സ് 350എച്ച് മോഡലുകള്‍ പ്രീമിയം എസ്‌യുവി അനുഭവം സമ്മാനിക്കും.
ലെക്‌സസിന്റെ പുതിയ ആര്‍എക്‌സ് 350എച്ച് വാഹനങ്ങളില്‍ ആധുനിക ഹൈബ്രിഡ് സിസ്റ്റമാണുള്ളത്. ഉയര്‍ന്ന കാര്യക്ഷമതയും പ്രകടനവുമുള്ള 2.5 ലീറ്റര്‍ ഇന്‍ലൈന്‍ 4 സിലിണ്ടര്‍ എന്‍ജിനൊപ്പം ഹൈ ഔട്ട്പുട്ട് മോട്ടോറുമുണ്ട്. വാഹനത്തിന്റെ മികച്ച പ്രകടനം ഉറപ്പുവരുത്തിക്കൊണ്ട് മികച്ച ഇന്ധനക്ഷമത ഉറപ്പിക്കാനും ഹൈബ്രിഡ് സിസ്റ്റം വഴി സാധിക്കും. മികച്ച പ്രകടനം ഉറപ്പു നല്‍കുന്നതാണ് ബൈപോളാര്‍ നിക്കല്‍-മെറ്റല്‍ ഹൈബ്രിഡ് ബാറ്ററി. പ്രീമിയം ഇന്റീരിയറും സ്‌പേഷ്യസ് കാബിനും 10 രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മുന്‍ സീറ്റുകളും മുന്നിലേയും പിന്നിലേയും സീറ്റുകളിലെ ഹീറ്റഡ് ആന്റ് വെന്റിലേറ്റഡ് സൗകര്യങ്ങളും ആര്‍എക്‌സ് 350എച്ചില്‍ ആസ്വദിക്കാം.



