KERALA

കൈക്കൂലി: ഈ വർഷം വിജിലൻസ് പിടിയിലായത് 50 സർക്കാർ ഉദ്യോഗസ്ഥർ

മാ​ന്നാ​ർ: കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ ഈ ​വ​ർ​ഷം ഇ​തു​വ​രെ സം​സ്ഥാ​ന​ത്ത് വി​ജി​ല​ൻ​സ് പി‌​ടി‌​യി​ലാ​യ​ത് 50 സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ. ക​ഴി​ഞ്ഞ ദി​വ​സം മാ​ന്നാ​റി​ൽ പി​ടി​യി​ലാ​യ ദേ​വ​സ്വം സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​റു​ടേ​തു​ൾ​പ്പെ​ടെ​യാ​ണ് 50 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ട​നി​ല​ക്കാ​രും ഉ​ൾ​പ്പെ​ടെ 68 പ്ര​തി​ക​ളെ​യാ​ണ് വി​ജി​ല​ൻ​സ് ഈ ​വ​ർ​ഷം അ​റ​സ്റ്റു ചെ​യ്ത് ജ​യി​ലി​ല​ട​ച്ച​ത്.

17 കേ​സു​ക​ളു​മാ​യി റ​വ​ന്യു വ​കു​പ്പാ​ണ് വി​ജി​ല​ൻ​സ് അ​റ​സ്റ്റി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. 10 കേ​സു​ക‌​ളു​മാ​യി ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണം, ആ​റു കേ​സു​ക​ളു​മാ​യി പോ​ലീ​സ്, മൂ​ന്ന് വീ​തം കേ​സു​ക​ളു​മാ​യി വി​ദ്യാ​ഭ്യാ​സം, കെ​എ​സ്ഇ​ബി എ​ന്നി​വ​രാ​ണ് തൊ​ട്ടു​പി​റ​കി​ൽ. മ​റ്റു വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 11 കേ​സു​ക​ളു​ണ്ട്.

മാ​ന്നാ​ർ കു​ട്ടം​പേ​രൂ​ർ കു​ന്ന​ത്തൂ​ർ ശ്രീ. ​ദു​ർ​ഗാദേ​വി ക്ഷേ​ത്ര​ത്തി​ലെ റി​സീ​വ​റും തൃ​ക്കു​ര​ട്ടി മ​ഹാ​ദേ​വ ക്ഷേ​ത്രം സ​ബ് ഗ്രൂ​പ്പ് ഓ​ഫീ​സ​റു​മാ​യ ചെ​ങ്ങ​ന്നൂ​ർ പാ​ണ്ട​നാ​ട് സ്വ​ദേ​ശി ശ്രീ​നി​വാ​സ​നെ​യാ​ണ് ഇ​ന്ന​ലെ പി​ടി​കൂ​ടി​യ​ത്. കു​ന്ന​ത്തൂ​ർ ശ്രീ. ​ദു​ർ​ഗാ​ദേ​വി ക്ഷേ​ത്ര​ത്തി​ൽ പൂ​ജ​ക​ൾ ന​ട​ത്തി​യ​തി​ന് കൈ​ക്കൂ​ലി​യാ​യി 5,000 വാ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് വി​ജി​ല​ൻ​സ് ഇ​യാ​ളെ കൈ​യോ​ടെ പി​ടി​കൂ​ടി​യ​ത്.

മാ​ന്നാ​ർ സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​ൻ വി​വി​ധ പൂ​ജ​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​തി​നാ​യി ശ്രീ​നി​വാ​സ​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. പൂ​ജ​ക്കാ​യി ചെ​ല​വാ​കു​ന്ന തു​ക​യും ദ​ക്ഷി​ണ​യു​ടെ ചെ​ല​വും വ​ഹി​ക്ക​ണ​മെ​ന്ന് ശ്രീ​നി​വാ​സ​ൻ പ​രാ​തി​ക്കാ​ര​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പൂ​ജ​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന് പൂ​ജ​ക​ൾ​ക്കാ​യി ക്ഷേ​ത്ര​ത്തി​ൽ ഫീ​സി​ന​ത്തി​ൽ 480 രൂ​പ അ​ട​ച്ചു പൂ​ജ​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു. പൂ​ജ​ക​ൾ​ക്കാ​യി പ​രാ​തി​ക്കാ​ര​ൻ 30,000 രൂ​പ ക്ഷേ​ത്ര​ത്തി​ൽ ചെ​ല​വാ​ക്കി​യി​രു​ന്നു. ശ്രീ​നി​വാ​സ​ൻ പ​രാ​തി​ക്കാ​ര​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് പൂ​ജ​ക​ൾ ന​ട​ത്തി​യ​തി​നു​ള്ള സൗ​ക​ര്യം ചെ​യ്തു​കൊ​ടു​ത്തി​ന് പ്ര​തി​ഫ​ല​മാ​യി 5,000 രൂ​പ കൈ​ക്കൂ​ലി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ ഇ​തി​ൽ പ്ര​തി​ക​രി​ക്കാ​തി​രു​ന്ന പ​രാ​തി​ക്കാ​ര​നെ ശ്രീ​നി​വാ​സ​ൻ വീ​ണ്ടും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് 5,000 രൂ​പ ന​ൽ​കി​യേ മ​തി​യാ​വൂ എ​ന്നും, ഈ ​തു​ക ത​ന്‍റെ ഗൂ​ഗി​ൾ പേ ​അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ൽ​ക​ണ​മെ​ന്നും പ​റ​ഞ്ഞു.

എ​ന്നാ​ൽ കൈ​ക്കൂ​ലി ന​ൽ​കാ​ൻ താ​ത്പ​ര്യ​മി​ല്ലാ​ത്ത പ​രാ​തി​ക്കാ​ര​ൻ ഈ ​വി​വ​രം ആ​ല​പ്പു​ഴ വി​ജി​ല​ൻ​സ് ഡെ​പ്യൂ​ട്ടി പോ​ലീ​സ് സു​പ്ര​ണ്ടി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മാ​ന്നാ​ർ ശ്രീ ​സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​നു മു​ന്നി​ൽ പ​രാ​തി​ക്കാ​ര​നി​ൽ നി​ന്നു 5,000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ ശ്രീ​നി​വാ​സ​നെ അ​റ​സ്റ്റു ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കോ​ട്ട​യം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡു ചെ​യ്തു.

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ട​യി​ൽ വി​ജി​ല​ൻ​സ് കൈ​യ്യോ​ടെ പി​ടി​കൂ​ടു​ന്ന ഈ ​വ​ർ​ഷ​ത്തെ അ​മ്പ​താ​മ​ത്തെ ട്രാ​പ്പ് കേ​സാ​ണി​തെ​ന്ന് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മ​നോ​ജ് എ​ബ്ര​ഹാം ഐ​പി​എ​സ് അ​റി​യി​ച്ചു.

അ​ഴി​മ​തി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വി​ജി​ല​ൻ​സി​ന്‍റെ ടോ​ൾ ഫ്രീ ​ന​മ്പ​റാ​യ 1064 , 8592900900 എ​ന്നി​വ​യി​ലോ വാ​ട്‌​സാ​പ്പ് ന​മ്പ​രാ​യ 9447789100 അ​റി​യി​ക്ക​ണ​മെ​ന്ന് വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button