KERALA

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്ക് പരാതി നൽകി യൂത്ത് കോൺ​ഗ്രസ് വനിതാ നേതാവ്

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ എ​ഐ​സി​സി​ക്കും പ്രി​യ​ങ്ക ഗാ​ന്ധി​ക്കും പ​രാ​തി ന​ൽ​കി യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജ്‌ന ബി. ​സ​ജ​ൻ.

വ​നി​താ നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച് ഇ​ര​യാ​ക്ക​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക​ളെ നേ​രി​ൽ ക​ണ്ട് വി​ഷ​യം ഗൗ​ര​വ​ത്തോ​ടെ ച​ർ​ച്ച ചെ​യ്യ​ണം എ​ന്നാ​ണ് സ​ജ്ന​യു​ടെ പ​രാ​തി​യി​ലെ ആ​വ​ശ്യം.

പാ​ര്‍​ട്ടി​ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്ന് പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​ജ്ന ഫേ​സ്ബു​ക്കി​ൽ കു​റി​പ്പ് പ​ങ്കു​വ​ച്ചി​രു​ന്നു.

മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ രാ​ഹു​ലി​നെ പ​ര​സ്യ​മാ​യി പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യ​തി​നി​ടെ​യാ​ണ് വ​നി​താ നേ​താ​വ് ത​ന്നെ പാ​ര്‍​ട്ടി​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button