KERALA

ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ ക​വ​ർ​ച്ച കേ​സ്; പ​ത്മ​കു​മാ​റി​നെ എ​സ്ഐ​ടി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും

Dec 08 2025

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ക​ട്ടി​ള​പ്പാ​ളി കേ​സി​ന് പി​ന്നാ​ലെ ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ കേ​സി​ലും പ്ര​തി​യാ​യ മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ത്മ​കു​മാ​റി​നെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം (എ​സ്ഐ​ടി) ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. ഒ​രു ദി​വ​സ​ത്തെ ക​സ്റ്റ​ഡി അ​പേ​ക്ഷ ഇ​ന്ന് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കും.

ഗൂ​ഢാ​ലോ​ച​ന​യി​ൽ അ​ട​ക്കം പ​ങ്കു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദ്വാ​ര​പാ​ല​ക ശി​ൽ​പ്പ ക​വ​ർ​ച്ച​യി​ലും എ. ​പ​ത്മ​കു​മാ​റി​നെ എ​സ്ഐ​ടി പ്ര​തി ചേ​ർ​ത്ത​ത്. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ഉ​ന്ന​ത ഇ​ട​പെ​ട​ൽ സം​ശ​യി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ് പ​ത്മ​കു​മാ​റി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​ത്.

പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ലും ഇ​ന്ന് വാ​ദം കേ​ൾ​ക്കും. മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ സു​ധീ​ഷ് കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ലും വാ​ദം ന​ട​ക്കും. ദേ​വ​സ്വം മു​ൻ ക​മ്മീ​ഷ​ണ​റും പ്ര​സി​ഡ​ന്‍റു​മാ​യ എ​ൻ. വാ​സു​വി​നെ റി​മാ​ൻ​ഡ് നീ​ട്ടാ​ൻ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. ക​ള്ള​പ്പ​ണ ഇ​ട​പാ​ട് പ​രി​ശോ​ധി​ക്കാ​ൻ കേ​സ് രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ ഈ ​മാ​സം 10നാ​ണ് വി​ജി​ല​ൻ​സ് കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Related Articles

Back to top button