കൊച്ചി: “മുതിർന്ന പൗരന്മാർക്ക് ഗുണമേന്മയുള്ള ആരോഗ്യപരിപാലനം – മാന്യമായ ജീവിതം’ എന്ന പ്രമേയത്തിൽ പാം കെയർ സീനിയർ ലിവിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ കോൺക്ലേവ് ഓൺ ഹെൽത്തി ഏജിംഗ് ഇന്ന് ആരംഭിക്കും.
തൃക്കാക്കര ചിറ്റിലപ്പിള്ളി സ്ക്വയറിൽ രണ്ടു ദിവസമായി നടക്കുന്ന കോൺക്ലേവിന്റെ ഉദ്ഘാടനം നാളെ രാവിലെ പത്തിന് നടൻ അനൂപ് മേനോൻ നിർവഹിക്കും.
പാം കെയർ കോതമംഗലത്ത് ആരംഭിക്കുന്ന പ്രോജക്ടിന്റെ സോഫ്റ്റ് ലോഞ്ച് സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് നിർവഹിക്കും. മികച്ച ജെറിയാട്രിക് ഡോക്ടർക്കുള്ള അവാർഡ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ ജെറിയാട്രിക് വിഭാഗം മേധാവി ഡോ. ജിനു ജോയിക്ക് സമ്മാനിക്കും. രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ റവ. ഡോ. ജോൺസൺ വാഴപ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തും.
പ്രശസ്ത ഹൃദയരോഗ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഷിബു തെക്കുംപുറം (കെഎൽഎം ആക്സിവ), ജയിംസ് മാത്യു, പാം കെയർ ചെയർമാൻ ബാബു ജോസഫ്, ഡയറക്ടർ ലിമി ടോം എന്നിവർ പ്രസംഗിക്കും. വിവിധ സെഷനുകളിൽ രാജ്യത്തെയും വിദേശത്തെയും വിദഗ്ധർ സംസാരിക്കും.


