KERALA

ത​ദ്ദേ​ശ ​തെ​ര​ഞ്ഞെ​ടു​പ്പ്; പോ​ളിം​ഗ് ദി​വ​സ​വും വോ​ട്ട​ണ്ണ​ല്‍ ദി​ന​വും ഡ്രൈ​ഡേ

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ഡ്രൈ ​ഡേ പ്ര​ഖ്യാ​പി​ച്ചു. ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ഏ​ഴാം തീ​യ​തി വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ ഒ​മ്പ​താം തീ​യ​തി പോ​ളിം​ഗ് ക​ഴി​യു​ന്ന​തു​വ​രെ മ​ദ്യ​വി​ല്‍​പ​ന നി​രോ​ധി​ച്ചു.

ര​ണ്ടാം ഘ​ട്ട പോ​ളിം​ഗ് ന​ട​ക്കു​ന്ന തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ ഒ​മ്പ​താം തീ​യ​തി വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ 11-ാം തീ​യ​തി പോ​ളിം​ഗ് ക​ഴി​യു​ന്ന​തു​വ​രെ​യും മ​ദ്യ വി​ല്‍​പ​ന​യ്ക്ക് നി​രോ​ധ​ന​മു​ണ്ട്. ഫ​ല​പ്ര​ഖ്യാ​പ​ന ദി​ന​മാ​യ ഡി​സം​ബ​ര്‍ 13ന് ​സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ഡ്രൈ​ഡേ ആ​യി​രി​ക്കും.

Related Articles

Back to top button