World
ബ്രിട്ടനിലേക്ക് ലഹരി കടത്ത്: ഇന്ത്യൻ വംശജന് 10 വർഷം തടവ്

ലണ്ടൻ ∙ ബ്രിട്ടനിലേക്കു ലഹരിവസ്തു കടത്തിയ കേസിൽ ഇന്ത്യൻ വംശജനായ രാജേഷ് ബക്ഷിക്ക് (57) 10 വർഷം ജയിൽശിക്ഷ. കൂട്ടാളി ജോൺ പോൾ ക്ലാർക്കിന് (44) 9 വർഷം തടവും കാന്റർബറി ക്രൗൺ കോടതി വിധിച്ചു. 2022 ജൂണിൽ ഡോവർ തുറമുഖത്തു നിന്നാണ് 40 ലക്ഷം പൗണ്ട് (47.3 കോടിയോളം രൂപ) വിലവരുന്ന ഹെറോയിനുമായി സ്കോട്‍ലൻഡിലെ ഈസ്റ്റ് ലോഥിയനിൽ നിന്നുള്ള ബക്ഷിയെയും ക്ലാർക്കിനെയും നാഷനൽ ക്രൈം ഏജൻസി പിടികൂടിയത്.



