KERALA

എംഇഎസിലെ സാമ്പത്തിക ഇടപാട്; ഫസല്‍ ഗഫൂറിനെ ഇഡി ചോദ്യം ചെയ്യും

കൊച്ചി: എംഇഎസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂറിനെ ചോദ്യം ചെയ്യാന്‍ ഇഡി. എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍.

ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.വിദേശയാത്രക്ക് പോകാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഫസല്‍ ഗഫൂറിനെ വിമാനത്താവള അധികൃതര്‍ മടക്കി അയച്ചിരുന്നു.

നേരത്തെ രണ്ട് തവണ ഇഡി നോട്ടീസ് നൽകിയിട്ടും ഫസൽ ഗഫൂർ ചോദ്യം ചെയ്യലിനു ഹാജരായിരുന്നില്ല. ഇതേതുടർന്നു ഇഡി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

Related Articles

Back to top button