Tech
50എംപി ട്രിപ്പിള്‍ കാമറയുമായി ഐക്യു 15

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ഐക്യു 15 ഇന്ത്യയിലെത്തുന്നത് 50എംപി ട്രിപ്പിള്‍ കാമറയുമായി. ക്വാല്‍കോമിന്റെ ഫ്ളാഗ്ഷിപ്പ് 3എന്‍എം ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്പ്സെറ്റാണ് ഫോണിന് ശക്തിപകരുന്നത്. 7000 എംഎഎച്ച് ബാറ്ററിയും 100 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ഒപ്പമുണ്ട്. 6.85 ഇഞ്ച് 2കെ റെസലൂഷനുള്ള ഡിസ്പ്ലേയ്ക്ക് 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. രണ്ട് കളര്‍ ഓപ്ഷനുകളില്‍ ആമസോണ്‍ വെബ്സൈറ്റിലൂടെയാണ് വില്പന.
സവിശേഷതകള്‍
- 6.85 ഇഞ്ച് സാംസംഗ് 2കെ എം14 ലീഡ് ഒഎല്‍ഇഡി ഡിസ്പ്ലെ
- 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 2,600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും
- ഡോള്‍ബി വിഷന്‍ എച്ച്ഡിആര്‍ സിസ്റ്റം
- ആന്‍ഡ്രോയ്ഡ് 16 അടിസ്ഥാനത്തിലുള്ള ഒറിജിന്‍ ഒഎസ് 6 ഇന്റര്‍ഫേസ്
- സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്സെറ്റ്
- 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജും
- 50 എംപിയുടെ പ്രധാന കാമറയ്ക്കൊപ്പം 50എംപി പെരിസ്കോപ് ടെലിഫോട്ടോ കാമറ, 50എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ കാമറ, സെല്‍ഫിക്കായി 32എംപിയുടെ കാമറ
- 100 വാട്സ് വയേര്‍ഡ് ചാര്‍ജിംഗും 40 വാട്സ് വയര്‍ലെസ് ചാര്‍ജിംഗും
- 7,000 എംഎഎച്ചിന്റെ ബാറ്ററി
- പൊടിക്കും ജലത്തിനുമെതിരേ ഐപി68, ഐപി69 റേറ്റിംഗ്